കോഴിക്കോട്: പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽനിന്ന് സീനിയർ സൂപ്രണ്ടായി വിരമിച്ച ഒളവണ്ണയിലെ ഏഴിക്കോട്ട് ദിവാകരൻ (88) നിര്യാതനായി. കോവൂരിലെ അമൃത അപ്പാർട്ട്മെന്റിലായിരുന്നു താമസം. ഭാര്യ: മേലേടത്ത് രമണി. മകൾ: സ്വപ്ന (ട്രഷറി, കുന്ദമംഗലം). സഹോദരങ്ങൾ: ഏഴിക്കോട്ട് ജയാകരൻ (റിട്ട. ഹെഡ്മാസ്റ്റർ), ഗിരിജ ഉള്ളാട്ടുതൊടി.