കോഴിക്കോട്: പഴയകാല തബലിസ്റ്റായിരുന്ന കെ.ടി. ഉസ്മാൻ കോയ (80) പള്ളിക്കണ്ടി മുജാഹിദ് പള്ളിക്ക് സമീപമുള്ള വസതിയിൽ നിര്യാതനായി. നഗരത്തിലെ വിവിധ സംഗീത പരിപാടികളിൽ മുമ്പ് സജീവമായിരുന്ന ഉസ്മാൻ പ്രമുഖ സംഗീതജ്ഞർക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ട്. ഭാര്യമാർ: സൈനബ, പരേതയായ സഫിയ. മക്കൾ: നൗഷാദ്, ഹുസൈൻ, നിഷ, ലുബിന.