നാദാപുരം: പുറമേരിയിലെ വാഴയിൽ അച്യുതൻ മാസ്റ്റർ (90) നിര്യാതനായി. വളയം യു.പി സ്കൂൾ, കെ.വി.എൽ.പി സ്കൂൾ പുറമേരി എന്നിവിടങ്ങളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കവിയും കായികപ്രേമിയുമായിരുന്ന ഇദ്ദേഹം അച്യുതൻ പുറമേരി എന്നാണ് അറിയപ്പെടുന്നത്. കവിതകളുടെ സമാഹാരമായ ചേതകം തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: സാവിത്രി. മക്കൾ: രാജേന്ദ്ര ബാബു, രാജലക്ഷ്മി. മരുമക്കൾ: രൂപ, പരേതനായ സജിത്.