ഒളവണ്ണ: പ്രദീപം സായാഹ്ന പത്രം സ്ഥാപക മാനേജരും പരേതനായ തെരുവത്ത് രാമന്റെ അനന്തരവനുമായ മാമിയിൽ രവീന്ദ്രൻ (90) നിര്യാതനായി. കേരളത്തിൽ പത്രപ്രവർത്തക പെൻഷൻ പദ്ധതി നടപ്പാക്കിയത് മുതൽ കുറച്ചുകാലത്തേക്ക് പത്രപ്രവർത്തകേതരർക്ക് പെൻഷൻ നൽകാത്തതിനെതിരെ നിയമയുദ്ധം നടത്തിയിരുന്നു. ഭാര്യ: പരേതയായ ജയലക്ഷ്മി. മക്കൾ: സുജൻ, ഷൈലേഷ് (ഇരുവരും ബിസിനസ്), അഡ്വ. സുനീഷ് (ഐ.എൻ.ടി.യു.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി). മരുമക്കൾ: എൻ.വി. സുരേഷ് (ബിസിനസ്), ഡോ. എ.പി. ഹീര (മെഡി. ഓഫിസർ, രാമനാട്ടുകര പി.എച്ച്.സി), ബി. ദീപ (മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്), ഡി.എം. പ്രിയ (എൽ.ഐ.സി ഡിവിഷനൽ ഓഫിസ്, കോഴിക്കോട്). സംസ്കാരം ചൊവ്വാഴ്ച 10 മണിക്ക് വീട്ടുവളപ്പിൽ.