കൂരാച്ചുണ്ട്: കൂരാച്ചുണ്ടിൽ കമ്യൂണിസ്റ്റ് കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ച പൂവത്തുംചോല വെള്ളിലോട്ട് വി.എം. കുഞ്ഞിരാമൻ (75) നിര്യാതനായി. 1995 മുതൽ ആറു വർഷക്കാലം സി.പി.എം കൂരാച്ചുണ്ട് ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. കെ.എസ്.കെ.ടി.യു പേരാമ്പ്ര ബാലുശ്ശേരി ഏരിയകമ്മിറ്റി അംഗം, നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കമല. മക്കൾ: ജ്യോതി, സുനിൽ, അനിൽ. മരുമക്കൾ: ജിഷ, ലീന, ആതിര. സഹോദരങ്ങൾ: ചെക്കോട്ടി, നാരായണി, ജാനു, ലീല, പരേതരായ ശങ്കരൻ, ദാമോദരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.