ചേന്ദമംഗല്ലൂർ: റിട്ട. അധ്യാപകനും ദീർഘകാലം മാധ്യമം പ്രദേശിക ലേഖകനും സാംസ്കാരിക-കായിക രംഗത്തെ സജീവ പ്രവർത്തകനുമായ ചേന്ദമംഗല്ലൂർ നമ്പ് തൊടി അലി മാസ്റ്റർ (78) നിര്യാതനായി. കൊടിയത്തൂർ ഗവ. യു.പി സ്കൂൾ അധ്യാപകൻ, സീനിയർ സിറ്റിസൺ ചേന്ദമംഗല്ലൂർ യൂനിറ്റ് പ്രസിഡന്റ്, ചേന്ദമംഗല്ലൂർ ഫുട്ബാൾ അസോസിയേഷൻ രക്ഷാധികാരി, ചേന്ദമംഗല്ലൂർ അൽ മദ്റസത്തുൽ ഇസ്ലാമിയ അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ചാന്ദ് ബീവി (അരീക്കോട്). മക്കൾ: ആസിഫ് (ജിദ്ദ), ശിബിലി (ബംഗളൂരു), അസീല, അഷ്മി ശബ്ന. മരുമക്കൾ: യൂനുസ് (അരീക്കോട്), അജീബ് (ചാത്തമംഗലം), ജാസ്മിൻ, റുബീന. സഹോദരങ്ങൾ: ഷുകൂർ, പരേതരായ മോയി, അബ്ദുറഹ്മാൻ. ഖബറടക്കം വെള്ളിയാഴ്ച നടക്കും.