കൊയിലാണ്ടി: റിട്ട. എസ്.ഐ കൊരയങ്ങാട് തെരു പാലക്കീഴിൽ ദിനേശന്റെയും സുചിത്രയുടെയും (മുണ്ടോത്ത് ഗവ. യു.പി സ്കൂൾ) മകൻ കുറുവങ്ങാട് തിരുവോണം വീട്ടിൽ സുദേവ് എസ്. ദിനേശ് (21) നിര്യാതനായി. മുക്കം മുഹമ്മദ് അബ്ദുറഹ്മാൻ ഓർഫനേജ് കോളജ് ബി.കോം വിദ്യാർഥിയായിരുന്നു. ജൂഡോ, സെപക് താക്രോ മത്സരങ്ങളിൽ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയെ പ്രതിനിധാനം ചെയ്ത് സംസ്ഥാന മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. ദേശീയതലത്തിലും മത്സരിച്ചു. സ്കൂൾ ടീം ഗോൾകീപ്പറായിരുന്നു. സഞ്ചയനം ഞായറാഴ്ച.