കോഴിക്കോട്: മിമിക്രി, മോണോആക്ട് കലാകാരനും മുൻ സംസ്ഥാന സ്കൂൾ കലോത്സവം കലാപ്രതിഭയുമായിരുന്ന വെള്ളിമാട്കുന്ന് പി.കെ. വാസുവേട്ടൻ റോഡ് കൃപയിൽ ഡോ. പി.എസ്. കൃഷ്ണനുണ്ണി (39) നിര്യാതനായി. സംസ്ഥാന സ്കൂൾ യുവജനോത്സവം, കാലിക്കറ്റ് സർവകലാശാല യുവജനോത്സവം, മലയാള മനോരമ അഖിലകേരള ബാലജനസഖ്യം കലോത്സവം എന്നിവയിൽ കലാപ്രതിഭയായിരുന്നു. മസ്കത്ത് ബദർ അൽസമ ആശുപത്രിയിൽ ഡോക്ടറായിരുന്നു. വലിയതൊടിയിൽ മീത്തലെ വീട്ടിൽ പി.കെ. സുരേന്ദ്രന്റെയും ശാന്തകുമാരിയുടെയും മകനാണ്. ഭാര്യ: കെ.പി. അർഷ (അധ്യാപിക, മസ്കത്ത് ഇന്ത്യൻ സ്കൂൾ, അൽവാദി അൽകബീർ). മകൻ: വിഹാൻ. സഹോദരി: പത്മജ (അധ്യാപിക, ബി.ഇ.എം എച്ച്.എസ്.എസ്, പരപ്പനങ്ങാടി).