ഫറോക്ക്: എം.കെ. റോഡ് ടി.കെ. ഹൗസിൽ ഇമ്പിച്ചാലിയുടെ മകൻ അബ്ദുൽ റഷീദ് (69) ഫറോക്ക് ചന്ത തോള്ളാവള്ളി വീട്ടിൽ നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ഫറോക്ക് ഒയാസിസ് െറസിഡന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: നാസിറ. മക്കൾ: റസ്നാസ്, റിഹാൻ (ഇരുവരും ഖത്തർ), റഷ. മരുമക്കൾ: സന, മിഷാൽ. സഹോദരങ്ങൾ: ഇസ്മായിൽ (വിസ്മയ), സക്കീന, സുൽഫിക്കർ, അനസ്, മുജീബ്, സാജിത, റജീന, പരേതരായ അബ്ദുൽ ലത്തീഫ് (പിൻകി റെഡിമെയ്ഡ്), അഷ്റഫ്. മയ്യിത്ത് നമസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഫറോക്ക് പേട്ട ജുമാമസ്ജിദിൽ.