നടുവണ്ണൂർ: സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനും സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) സംസ്ഥാന സമിതി അംഗവും കോഴിക്കോട് ഗവ. വനിത ഐ.ടി.ഐ ഗ്രൂപ് ഇൻസ്ട്രക്ടറുമായിരുന്ന കുന്നുമ്മൽ അമ്മോട്ടി മാസ്റ്റർ (62) നിര്യാതനായി. റിട്ട. ഐ.ടി.ഐ സ്റ്റാഫ് കോഓ ഡിനേഷൻ കമ്മിറ്റി സെക്രട്ടറി, വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം ഐ.ടി.ഐ മുൻ ഇൻസ്ട്രക്ടർ, മുസ്ലിം ലീഗ് വെങ്ങളത്തുകണ്ടി കടവ് ശാഖ ജനറൽ സെക്രട്ടറി, മുസ്ലിം റിലീഫ് കമ്മിറ്റി സ്ഥാപക ജനറൽ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സലീന കുന്നുമ്മൽ (നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: മുഹമ്മദ് മുഫ്ലിഹ് (സിവിൽ എൻജിനീയർ) മുഹമ്മദ് സ്വാലിഹ് (സിവിൽ എൻജിനീയർ). മരുമക്കൾ: ഡോ. മുഫ്ന, ഹിബ. സഹോദരങ്ങൾ: ഇബ്രാഹിം, ഉമ്മർകുട്ടി, കോയ, മറിയക്കുട്ടി, ബഷീർ കുന്നുമ്മൽ (കല്ലിടുക്കിൽ മഹല്ല് സെക്രട്ടറി), പരേതരായ കുഞ്ഞായി, അവറാൻകുട്ടി.