മാവൂർ: മുൻ ഇന്ത്യൻ നാവിക കമാൻഡർ ചെറൂപ്പ കുറ്റിക്കടവ് പട്ട്യേരിമ്മൽ പി.എം. ആരിഫ് (57) പുണെയിൽ നിര്യാതനായി. വിരമിച്ചശേഷം ന്യൂക്ലിയർ സബ്മറൈൻസ് കൺസൽട്ടന്റായി പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: ഷഹാന കൊടുങ്ങല്ലൂർ (പ്രിൻസിപ്പൽ, വിദ്യാശിൽപ പബ്ലിക് സ്കൂൾ, പുണെ). മക്കൾ: താനിയ (ഡെന്റിസ്റ്റ്, പുണെ), തമന്ന (ആർക്കിടെക്ട്, പുണെ). മരുമകൻ: റിസ്വാൻ തിരുവനന്തപുരം. സഹോദരങ്ങൾ: ലഫ്. ജനറൽ (റിട്ട.) പി.എം. ഹാരിസ് (മെംബർ, ആംഡ് ഫോഴ്സ് ട്രൈബ്യൂണൽ ഡൽഹി), അഡ്വ. പി.എം. ഷെമീം (മുംബൈ).