മാവൂർ: പൗരപ്രമുഖനും മാവൂർ ഗ്രാസിം ഫാക്ടറി പൾപ്പ് ഡിവിഷൻ മുൻ അസിസ്റ്റൻ്റ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുമായ കായലം പള്ളിത്താഴം ചീരക്കോലിൽ സി.കെ. അഹമ്മദ് കുട്ടി ഹാജി (81) നിര്യാതനായി. മാവൂർ ഐഡിയൽ വെൽെഫയർ ട്രസ്റ്റ് ചെയർമാനും ആക്കോട് ചണ്ണയിൽ മസ്ജിദുൽ ഹുദ കമ്മിറ്റി പ്രസിഡന്റുമാണ്. ആക്കോട് ചീരക്കോളിൽ കുടുംബ സമിതി പ്രസിഡന്റ്, കുറ്റിക്കാട്ടൂർ മസ്ജിദുൽ ഹിറ ഭാരവാഹി, വാഴക്കാട് -ഫാറൂഖ് കോളജ് റോഡ് നിർമാണ കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റുഖിയ പുളിക്കൽ. മക്കൾ: സൈനബ, മുഹമ്മദലി (ജിദ്ദ), താജിബ് അലി (ബിസിനസ്), മരുമക്കൾ: ആലിക്കോയ പയ്യാനക്കൽ (ജിദ്ദ), ഷബാന പാഴൂർ, റമീസ മൊറയൂർ. പിതാവ്: പരേതനായ ആലി. മാതാവ്: പരേതയായ ആയമ്മ. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, ഉമ്മത്തിക്കുട്ടി, സൈനബ, ഉമ്മുകുൽസു, പരേതയായ ഫാത്തിമക്കുട്ടി.