കോഴിക്കോട്: കുണ്ടുങ്ങൽ ബൈത്തുൽ മർജാനിൽ പരേതനായ മൊയ്തീന്റെയും കച്ചേരിക്കണ്ടി അയിഷബിയുടെയും മകൻ എ.ടി. ഉമ്മർക്കോയ (84, സൈക്കിൾ) നിര്യാതനായി. ഭാര്യ: പരേതയായ നബീസ കുഞ്ഞുമോൾ. മക്കൾ: ബഷീർ (എൻ.സി.എം), മുജീബ് (സൈക്കിൾ), ജാഫർ (ദുബൈ), സക്കീർ (ദുബൈ), ഹൈറുന്നീസ. മരുമക്കൾ: ബാനു, റഷീദ, സലീന, ജാസ്മി, സുബൈർ (ടെയ്ലർ). സഹോദരങ്ങൾ: പരേതനായ മമ്മദ് കോയ, ആലികോയ, ബിച്ചായി.