പന്തളം: മാധ്യമപ്രവർത്തകൻ പത്മഭൂഷൺ ടി.ജെ.എസ്. ജോർജിന്റെ സഹോദരനും സെൻട്രൽ ട്രാവൻകൂർ ഫുട്ബാൾ അസോസിയേഷന്റെ (സി.ടി.എഫ്.എ) സ്ഥാപക നേതാവുമായ തുമ്പമൺ ചക്കിട്ടിടത്ത് നെടിയുഴത്തിൽ ടി.ജെ. കോശി (രാജൻ -89) നിര്യാതനായി. ഭാര്യ: മാവേലിക്കര ചെറുകോൽ തട്ടേക്കാട്ട് കുടുംബാംഗം ഓമന. മക്കൾ: സുജ, രശ്മി, ജേക്കബ് തയ്യിൽ കോശി (എല്ലാവരും യു.എസ്). മരുമക്കൾ: ജോസഫ് ഔസോ, മാർട്ടിൻ ജോസഫ് ഷിയ, ക്ലേയർ സൊന്നാബാം (എല്ലാവരും യു.എസ്) സംസ്കാരം പിന്നീട്.