എടപ്പാൾ: ചിയ്യാനൂർ എ.എൽ.പി സ്കൂളിലെ റിട്ട. അധ്യാപകൻ അംശക്കച്ചേരി മണ്ണാരവളപ്പിൽ യൂസുഫ് (80) നിര്യാതനായി. എടപ്പാൾ അങ്ങാടി മഹല്ല് കമ്മിറ്റി സെക്രട്ടറി, അംശക്കച്ചേരി പള്ളി സെക്രട്ടറി, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, എടപ്പാൾ ദാറുൽ ഹിദായ കമ്മിറ്റി അംഗം, എടപ്പാൾ പഞ്ചായത്ത് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, കെ.എ.ടി.എഫ് ഉപജില്ല പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: ബീപാത്തു. മക്കൾ: അബ്ദുൽ ജബ്ബാർ (ഫെയ്മസ് ബേക്കറി), അബ്ദുൽ ജലീൽ (അധ്യാപകൻ, പൂക്കരത്തറ ദാറുൽ ഹിദായ ഹയയർ സെക്കൻഡറി സ്കൂൾ), ബൽക്കീസ്, അബ്ദുൽ ഹലീം (അബൂദബി), റൈഹാനത്ത്. മരുമക്കൾ: ഷൈലജ, ഫൗസിയ (അധ്യാപിക), ഷംസുദ്ദീൻ, നാദിറ, മുഹമ്മദ് അഷ്റഫ് (അബൂദബി). സഹോരങ്ങൾ: മൊയ്തീൻ ഹാജി, അബ്ദുറഹ്മാൻ എന്ന ബാവ ഹാജി, ആമിനക്കുട്ടി, കുഞ്ഞിമോൾ, പരേതരായ ബാവ, അബ്ദുല്ല എന്ന കുഞ്ഞാപ്പു, അബൂബക്കർ.