നാദാപുരം: കല്ലാച്ചിയിലെ പഴയകാല വ്യാപാരി താഴെ നരിപ്പറ്റയിലെ ചെന്ന്യാർമ്പത്ത് സി.പി. പോക്കർ ഹാജി (78) നിര്യാതനായി. നരിപ്പറ്റ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റും ദീർഘകാലം കരുവാങ്കണ്ടി മസ്ജിദ് പ്രസിഡന്റുമായിരുന്നു. ഭാര്യ: ഈന്തുള്ളതിൽ അയിശു. മക്കൾ: അമ്മദ്, സലീം, ഫൈസൽ (സൗദി), ആസ്യ, സറീന. മരുമക്കൾ: കുഞ്ഞമ്മദ്, ഹമീദ്, ഹഫ്സ, സാബിറ, ജസീറ. സഹോദരങ്ങൾ: അയിഷ, മാമി.