ചുങ്കപ്പാറ: നിർമലപുരം നെല്ലുവേലിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (89) നിര്യാതയായി. കോട്ടാങ്ങൽ തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, സിസ്റ്റർ റിറ്റാ എഫ്.സി.സി (കൊല്ലാട് കോട്ടയം), ലൂസി, ബേബിച്ചൻ, ഫാ. ജോൺ നെല്ലുവേലി (നോബർട്ടൻ സഭ, കോഴിക്കോട്), ടോമിച്ചൻ, ഫാ. വർഗീസ് നെല്ലുവേലി എസ്.വി.ഡി (സ്പെയിൻ). മരുമക്കൾ: വള്ളംചിറ വെള്ളപ്പാമുറിയിൽ ജോൺ, കുളത്തൂർ റാപ്പൂഴ ജോളി, മണിമല മേനോലിക്കൽ ജുബി, വെച്ചൂചിറ കരോട്ടുപാറയിൽ പരേതനായ മാത്തുക്കുട്ടി. സംസ്കാരം ഫെബ്രുവരി ഒന്നിന് രാവിലെ 10ന് നിർമലപുരം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.