തിരുവല്ല: സി.പി.എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായിരുന്ന പരേതനായ വെൺപാല രാമചന്ദ്രന്റെ ഭാര്യ പൊന്നമ്മ (ചന്ദനവല്ലിയമ്മ- 88) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കുറ്റൂരിലെ വീട്ടുവളപ്പിൽ. തലയാർ പാട്ടപ്പറമ്പിൽ കോയിപ്രത്ത് കുടുംബാംഗമാണ്. മക്കൾ: വി. ആർ. ഗീത, അഡ്വ.വി.ആർ. സുരേഷ്, വി.ആർ.സുനിൽ, അഡ്വ. വി.ആർ. സുധീഷ് ( പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി, സി.പി.എം തിരുവല്ല ഏരിയ കമ്മിറ്റി അംഗം). പരേതനായ വി. ആർ. സുഭാഷ്. മരുമക്കൾ: അഡ്വ.പി .വിശ്വംഭര പണിക്കർ (സി.പി. എം ആലപ്പുഴ ജില്ല കമ്മിറ്റി അംഗം), പുഷ്പാ സുരേഷ്, സിന്ധു സുഭാഷ്, വിദ്യാ സുനിൽ, ലക്ഷ്മി സുധീഷ്.