പന്തളം: മാരുതി വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ബൈക്ക് യാത്രികൻ കുളക്കട മാവടി പൂവറ്റൂർ പടിഞ്ഞാറ് അമിതഭവനിൽ കെ.എൽ. അമലാണ് (പ്രസാദ് -29) മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന ഏഴംകുളം നെടുമൺ മുരളിഭവനിൽ വി. വൈശാഖിനെ (28) തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.സി റോഡിൽ പറന്തൽ സൊസൈറ്റിപ്പടി ജങ്ഷനിൽ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം. അമലും വൈശാഖും അടൂർ സന്തോഷ് കേബിൾ നെറ്റ്വർക്കിലെ ജീവനക്കാരാണ്. പൂഴിക്കാട് തവളംകുളത്തെ അമലിന്റെ ഭാര്യവീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. ഭാര്യ: രേഷ്മ, മക്കൾ: അനുരാഗ്, അനുരാജ്.