വില്യാപ്പള്ളി: വൈക്കിലിശ്ശേരി റോഡ് പൂത്തോളി കുഞ്ഞബ്ദുല്ല ഹാജി (80) നിര്യാതനായി. സതേൺ റെയിൽവേ മദ്രാസ് ഡിവിഷൻ റിട്ട. ട്രാഫിക് ഇൻസ്പെക്ടറാണ്. ഓൾ ഇന്ത്യ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി, വെട്ടം പെയിൻ ആൻഡ് പാലിയേറ്റിവ് പ്രസിഡന്റ്, എം.എസ്.എസ് മുൻ പ്രസിഡന്റ്, പൂത്തോളി മഹല്ല് കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: വാഴയിൽ നഫീസ. മക്കൾ: സബീന, ഷബാന, നഗീന. മരുമക്കൾ: ഹനീഫ ഇടവന, ഷാനവാസ് (കോട്ടക്കൽ), ഇസ്മയിൽ (വടകര). സഹോദരങ്ങൾ: ചെട്ട്യാംകണ്ടി സൈനബ, വാഴയിൽ മൈമു, പരേതരായ പൂത്തോളി മമ്മു ഹാജി, പൂത്തോളി ഉസ്മാൻ ഹാജി, ഇടവന പാത്തു, പടിഞ്ഞാറയിൽ കുഞ്ഞാമി.