പറവൂർ: ചെറായി - പറവൂർ റോഡിൽ ചെറായി പാലത്തിൽ സ്വകാര്യ ബസ് ഇടിച്ച് ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച യുവാവ് മരിച്ചു. നീറിക്കോട് പള്ളത്തുപറമ്പിൽ മുജീബാണ് (44) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറിനായിരുന്നു അപകടം. ടൈൽ പണിക്കാരനായ മുജീബ് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ അമിതവേഗത്തിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. ബൈക്കിൽനിന്ന് തെറിച്ചുവീണ് ബസിനടിയിൽപെട്ട യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പരേതനായ അബുവിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ഷെറീന. മക്കൾ: ജിസ്ന (പ്ലസ് വൺ വിദ്യാർഥി കൊങ്ങോർപ്പിള്ളി ജി.എച്ച്.എസ്.എസ്), മുഹമ്മദ് ജാസിം, ഐഷ.