ആലുവ: ജില്ല കോൺഗ്രസ് കമ്മിറ്റി മുൻ അംഗം വാട്ടർ വർക്സ് ടി.ബി റോഡ് റയ്യാൻ വീട്ടിൽ പി.എ. മുഹമ്മദ് ഹാരിസ് (70) നിര്യാതനായി. കോൺഗ്രസ് എളമക്കര മുൻ മണ്ഡലം പ്രസിഡന്റായിരുന്നു. ഭാര്യ: നസീമ. മക്കൾ: സോയ (ഖത്തർ), മുഹമ്മദ് സോഹൽ. മരുമക്കൾ: സാജിദ് വി.കെ (ഖത്തർ), റിപ്സ.