നന്മണ്ട: മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്ററുടെ ഓഫിസ് ജീവനക്കാരൻ നന്മണ്ട എഴുകുളം പടിഞ്ഞാറെ പൊയിൽ മുക്കിൽ പത്മശ്രീയിൽ പി. ജയകൃഷ്ണൻ (56) നിര്യാതനായി. പിതാവ്: പരേതനായ കൽപറ്റ മയിലാടി പത്മനാഭൻ നായർ. മാതാവ്: വിജയലക്ഷ്മിയമ്മ. ഭാര്യ: ഗീത. മക്കൾ: അനുഷ്മ, അഭിനവ്. സഹോദരങ്ങൾ. സുവർണ, സുരേഷ് കുമാർ, പരേതനായ ശിവ പ്രസാദ്. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.