പന്തളം: ഒറ്റക്ക് താമസിച്ചിരുന്ന മധ്യവയസ്കനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.
പന്തളം മുടിയൂർക്കോണം കുന്നികുഴി ഇടതുണ്ടിൽ വീട്ടിൽ അച്ചൻകുഞ്ഞിനെയാണ് (53) മരിച്ചനിലയിൽ കണ്ടത്. വ്യാഴാഴ്ച വൈകീട്ട് 4.30ഓടെ വീട്ടിലെത്തിയ പരിസരവാസികളാണ് ഇയാൾ മരിച്ചുകിടക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്. അവിവാഹിതനായ ഇയാൾ ഒറ്റക്ക് താമസിച്ചുവരുകയായിരുന്നു. പന്തളം പൊലീസ് നടപടി സ്വീകരിച്ചു.