വടകര: കോൺവെന്റ് റോഡ് രാധാറാം ജ്വല്ലറി ഉടമ അറക്കിലാട് കുളമുള്ളതിൽ കെ.എം. ശിവദാസൻ (56) നിര്യാതനായി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ യൂനിറ്റ് സെക്രട്ടറി, അടക്കാതെരു എ.ആർ. നഗർ െറസിഡന്റ് അസോസിയേഷൻ ജോയന്റ് സെക്രട്ടറി, അറക്കിലാട് ശിവക്ഷേത്ര കമ്മിറ്റി സെക്രട്ടറി, പുത്തൂർ ഗോൾഡൻ സ്റ്റാർ ക്ലബ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: അനിത. മക്കൾ: ഗോകുൽ ദാസ് (സൗദി), ശ്രാവൺ. സഹോദരങ്ങൾ: സീതാലക്ഷ്മി, പുഷ്പവല്ലി, ഗീത, ഗിരിജ, സുനിൽകുമാർ (ഖത്തർ), പരേതരായ ബാലകൃഷ്ണൻ, പത്മനാഭൻ.