ചേളന്നൂർ: നെല്ലിപ്പുനം വീട്ടിൽ പരേതനായ ഗോപാലൻകുട്ടി നായരുടെ ഭാര്യ വട്ടോളി ചന്ദ്രമതി അമ്മ (92) നിര്യാതയായി. പരേതരായ നമ്പിടി വീട്ടിൽ അച്ചുതൻ നായരുടെയും വട്ടോളി ദേവു അമ്മയുടെയും മകളാണ്. മക്കൾ: രവീന്ദ്രനാഥക്കുറുപ്പ് (റിട്ട. ബാങ്ക് ഓഫ് ഇന്ത്യ), സുധാകരക്കുറുപ്പ്, സുരേന്ദ്രനാഥക്കുറുപ്പ്, ഗോപിനാഥക്കുറുപ്പ് (റിട്ട. ജന്മഭൂമി), ശൈലജ. മരുമക്കൾ: തോട്ടപ്പായിൽ പത്മജ, പുതിയപറമ്പത്ത് ശോഭന, പുതിയേടത്ത് മംഗള, രമ ഇടശ്ശേരി, പരേതനായ തോട്ടപ്പായിൽ സുരേശൻ നായർ. സഹോദരങ്ങൾ: ഗംഗാധരക്കുറുപ്പ്, ശ്രീധരക്കുറുപ്പ്, പത്മിനി അമ്മ, ദേവയാനി അമ്മ, പരേതരായ മാളു അമ്മ, ചന്ദ്രശേഖരക്കുറുപ്പ്. സഞ്ചയനം വെള്ളിയാഴ്ച.