കോഴിക്കോട്: കുറ്റിച്ചിറ ‘മാരിഗോ’യിൽ കെ. റഷീദ് (73) നിര്യാതനായി. മാരിഗോ സ്റ്റീൽ ആൻഡ് റോളിങ് ഷട്ടേഴ്സ് ഉടമയാണ്. ആലപ്പുഴ മഠത്തിൽ പറമ്പിൽ സ്വദേശിയാണ്. ആദ്യകാല നാടകനടനും രചയിതാവും മേക്കപ്പ് ആർട്ടിസ്റ്റുമായിരുന്നു. വിവിധ കലാ സാംസ്കാരിക, വ്യാപാരി സംഘടനകളിൽ അംഗമായിരുന്നു. ഭാര്യ: ഹാജിയാരകത്ത് മാളിയക്കൽ സൈനബി. മക്കൾ: കാസിം റോഷൻ (മാരിഗോ എന്റർപ്രൈസസ്), റിജു. മരുമകൻ: മുഹമ്മദ് അസ്ലം.