താമരശ്ശേരി: വെഴുപ്പൂർ വാര്യത്ത് താമസിക്കുന്ന കൊല്ലം നീണ്ടകര പരിമണം മഠത്തിൽ പി. ബാലകൃഷ്ണൻ പിള്ള (87) നിര്യാതനായി. ഭാര്യ: അംബികാദേവി. മക്കൾ: ദീപ (അധ്യാപിക, എളേറ്റിൽ എം.ജെ.എച്ച്.എസ്), പരേതയായ സീബ, സിനി (അധ്യാപിക, കൊല്ലം മീനാക്ഷി വിലാസം എച്ച്.എസ്.എസ്). മരുമക്കൾ: പ്രഫ. കെ. ഉണ്ണികൃഷ്ണൻ നായർ (ഐ.ഐ.എം.കെ), എസ്. അജിത് കുമാർ (അധ്യാപകൻ, വാകയാട് എൻ.എച്ച്.എസ്.എസ്), ഡി. ജഗദീശ് (സെക്രട്ടേറിയറ്റ്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്കുശേഷം 2.30ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.