കിണാശ്ശേരി: കോഴിക്കോട് നഗരത്തിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ എടക്കാട്ട് അരവിന്ദാക്ഷൻ (80) കിണാശ്ശേരി നോർത്ത് പള്ളിക്ക് എതിർവശം എടക്കാട്ട് വസതിയിൽ നിര്യാതനായി. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: മാണ്ണുക്കണ്ടി പങ്കജാക്ഷി. മക്കൾ: രാജേഷ് കുമാർ (പാളയം മാർക്കറ്റ്), രജീഷ് കുമാർ (വിസ്മയ ഗ്രാഫിക്സ്), രതീഷ് കുമാർ (ക്രിസ്റ്റൽ പ്ലാസ്റ്റിക്). മരുമക്കൾ: ഷൈനി, ടിന്റു. സഹോദരങ്ങള്‍: രാജൻ വെസ്റ്റ് മാങ്കാവ്, ശാന്ത, സൗദാമിനി, പരേതരായ ദാമോദരന്‍, ശിവദാസൻ.