ഉള്ള്യേരി: മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന പരേതനായ പി.ടി. ശങ്കരന്റെ ഭാര്യ താഴെ കേളോത്ത് ലക്ഷ്മി (82) നിര്യാതയായി. സി.പി.എം കന്നൂര് അവിഭക്ത ബ്രാഞ്ച് അംഗം, മഹിള അസോസിയേഷൻ പഞ്ചായത്ത് സെക്രട്ടറി, സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, കുന്നത്തറ കയർ സഹകരണ സംഘം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പാർട്ടിപ്രവർത്തകർക്ക് അഭയവും ഭക്ഷണവും നൽകുന്നതിന് നേതൃത്വം വഹിച്ചു. മക്കൾ: ജീവാനന്ദൻ (കയർഫെഡ് റീജനൽ ഓഫിസർ, കോഴിക്കോട്), ഗീതാമണി, പരേതയായ ശാന്താമണി. മരുമക്കൾ: ചോയിക്കുട്ടി ആനവാതിൽ, രമ നമ്പ്രത്ത്കര, പരേതനായ ദേവദാസ് വയനാട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, അഡ്വ. സച്ചിൻദേവ് എം.എൽ.എ എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.