മലപ്പുറം: ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ജി. മനു (54) നിര്യാതനായി. അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട നിരവധി ഡോക്യുമെന്ററികളുടെയും പ്രിയനന്ദനൻ സംവിധാനം ചെയ്ത എം.ടി. കഥകളുടെയും ഛായാഗ്രാഹകൻ ആയിരുന്നു. അനൂപ് മേനോൻ നായകനായ ‘അതേ മഴ അതേ വെയിൽ’, മലയാളത്തിലും തമിഴിലും ചെയ്ത അന്തരം, പേഷൻ എന്നീ സിനിമകളുടെ സംവിധായകനാണ്. ഭാര്യ: ബിന്ദു ബാലകൃഷ്ണൻ (മഞ്ചേരി യതീംഖാന ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മകൾ: സ്വാതികൃഷ്ണ. റിട്ട. മലപ്പുറം കലക്ടർ കെ.പി. ബാലകൃഷ്ണന്റെ മരുമകനാണ് മനു.