തിരുവല്ല: തിരുവല്ല ബാറിലെ അഭിഭാഷകനും കേരള ബാർ കൗൺസിൽ ഓണററി സെക്രട്ടറിയുമായ കവിയൂർ പകലോമറ്റം പള്ളി വടക്കേതിൽ ചിറത്തലയ്ക്കൽ (മഠത്തിൽ വീട്ടിൽ) അഡ്വ. ചെറിയാൻ വർഗീസ് (67) നിര്യാതനായി. കവിയൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ്, ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ ജില്ല പ്രസിഡൻറ്, സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗം, കവിയൂർ സ്ലീബ പള്ളി സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: മനയ്ക്കച്ചിറ കിഴവറ മണ്ണിൽ കുടുംബാംഗം സാറാമ്മ ചെറിയാൻ. മക്കൾ: റീന അന്ന ചെറിയാൻ (ന്യൂസിലൻഡ്), പരേതനായ അഡ്വ. റെഞ്ചി ജോർജ് ചെറിയാൻ. മരുമക്കൾ: തോമസ് വർഗീസ്, അഡ്വ. ഷിജിമോൾ എം. മാത്യു. സംസ്കാരം ബുധനാഴ്ച 12ന് കവിയൂർ സ്ലീബ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.