തിരുവല്ല: പാറയ്ക്കൽ ക്രെയിൻ സർവിസ് ഉടമയും മുൻ ബി.എസ്.എൻ.എൽ ജീവനക്കാരനുമായ മുത്തൂർ പാറയ്ക്കൽ വീട്ടിൽ നൗഷാദിനെ (59) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് മൂന്നോടെ സ്വീകരണ മുറിയിലാണ് മൃതദേഹം കണ്ടത്. തിരുവല്ല പൊലീസ് മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. ഭാര്യ: ജാസ്മിൻ. മക്കൾ: നിസാം, നിമ. ഖബറടക്കം പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മുത്തൂർ പാറപ്പള്ളി ഖബർസ്ഥാനിൽ നടക്കും.