പത്തനംതിട്ട: അഴൂർ പുതിയെടത്തില്ലം പ്രഫ. ടി.ജി. സുബ്രഹ്മണ്യൻ പോറ്റി (93) നിര്യാതനായി. കോഴഞ്ചേരി സെന്റ് തോമസ് കോളജ് ആദ്യകാല അധ്യാപകനും ഗണിത വിഭാഗം തലവനുമായിരുന്നു. ഭാര്യ: ദേവകി അന്തർജനം. മക്കൾ: ജാതവേദൻ നമ്പൂതിരി, സുചിത്ര, സുപ്രിയ. മരുമക്കൾ: സുഷമ, കൃഷ്ണകുമാർ, ജോജോ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.