റാന്നി: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ കെ.എസ്.ആർ.ടി.സി കുമളി ഡിപ്പോ ഡ്രൈവറും റാന്നി മോതിരവയൽ മണ്ണുങ്കൽ തടത്തിൽ പരേതനായ എം.ആർ. ദാസിെൻറ മകനുമായ സുമേഷ് എം. ദാസ് (35) മരിച്ചു.
ശനിയാഴ്ച വൈകീട്ട് ഏേഴാടെ മോതിരവയൽ-കല്യാണിമുക്ക് റോഡിൽ അക്കാളുപടിക്കലായിരുന്നു അപകടം.
എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നിലിരുന്ന ഭാര്യ അമ്പിളിക്കും പരിക്കേറ്റു. ഇരുവരും വീട്ടിലേക്ക് പോകുകയായിരുന്നു.
റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി എേട്ടാടെയാണ് മരിച്ചത്. മാതാവ്: സുമ.