തിരുവല്ല: വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ബംഗാൾ സ്വദേശിയായ തൊഴിലാളി മരിച്ചു. കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷനിലെ താൽക്കാലിക ജീവനക്കാരനായ മാൽഡ സ്വദേശി അബ്്ദുൽ ഗഫാറാണ് (23) മരിച്ചത്. വെൺപാല പനച്ചിമൂട്ടിൽ കടവിൽ തിങ്കളാഴ്ച വൈകീട്ട് ആറരയോടെ ആയിരുന്നു സംഭവം. വൈദ്യുതിലൈനിലെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേറ്റ അബ്്ദുൽ ഗഫാർ തെറിച്ചുവീഴുകയായിരുന്നു. മറ്റ് ജീവനക്കാർ ചേർന്ന് ഉടൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരുവല്ല പൊലീസെത്തി നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.