തിരുവല്ല: തിരുമൂലപുരത്തെ ഹോട്ടൽ ജീവനക്കാരനായ യുവാവിനെ സ്ഥാപനത്തിന് സമീപം മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബുധനൂർ പുതുവന പുത്തൻവീട്ടിൽ ശ്രീരാജാണ് (20) മരിച്ചത്. ശനിയാഴ്ച രാവിലെ ആറോടെയാണ് മൃതദേഹം കണ്ടത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തിരുവല്ല പൊലീസ് കേസെടുത്തു.