പന്നിമറ്റം: പുത്തൻചിറയിൽ പരേതനായ രാജുവിെൻറ മകൻ രാജേഷ് (38) ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയാഴ്ച രാത്രി എട്ടോടെ പൂമാല ഗവ. വി.എച്ച്.എസ്.എസ് ഗ്രൗണ്ടിലാണ് സംഭവം. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. പൂമാല പെരുമാനൂർ പൊന്നമ്മയാണ് മാതാവ്. ഭാര്യ: അനീഷ. മകൾ: നിഷാര.