അകത്തേത്തറ: ധോണി ചെളോട് പുലിക്കോട്ടിൽ തോമസ് കുട്ടിയുടെ ഭാര്യ ലീലാമ്മ (65) കടന്നൽ കുത്തേറ്റ് മരിച്ചു. വ്യാഴാഴ്ച വൈകീട്ട് പശുവിനെ തീറ്റിക്കാനുള്ള പുല്ല് ശേഖരിക്കാൻ വീട്ടിനടുത്ത പറമ്പിൽ പോയപ്പോഴാണ് ലീലാമ്മയുടെ മുഖത്തും തലയിലും കടന്നൽ കുത്തേറ്റത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ അഞ്ചിനാണ് മരിച്ചത്. മക്കൾ: റെജി (സൗദി), സജി, ജിജി. മരുമക്കൾ: നിസ്മി (മലമ്പുഴ), റീന (മണ്ണാർക്കാട്), ജിമ്മി (കാഞ്ഞിരപ്പുഴ).