ആലത്തൂർ: കുളത്തിൽ കുളിക്കാൻ പോയ വിദ്യാർഥി മുങ്ങി മരിച്ചു. കാവശ്ശേരി ആനമാറി നൊച്ചി പറമ്പിൽ പത്ര ഏജൻറ് കെ. ജയെൻറ മകൻ അനശ്വർ (16) ആണ് മരിച്ചത്. കാവശ്ശേരി കെ.സി.പി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥയാണ്. കൂട്ടുകാരോടൊപ്പം കളി കഴിഞ്ഞ് കൊങ്ങാളക്കോട് ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. കുളിക്കുന്നതിനിടെ അനശ്വറിനെ കാണാതായപ്പോൾ കൂടെയുള്ള കുട്ടികൾ അറിയിച്ചതനുസരിച്ച് പരിസരവാസികൾ കുട്ടിയെ എടുത്ത് ആലത്തൂർ താലൂക്കാശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. വ്യാഴാഴ്ച വൈകുന്നേേരം 5.30ഓടെയാണ് സംഭവം. മാതാവ്: ധന്യ (അംഗൻവാടി അധ്യാപിക, തെന്നിലാപുരം ചീനിക്കോട്) സഹോദരി: അനന്യ. മൃതദേഹം ആലത്തൂർ താലൂക്കാശുപത്രി മോർച്ചറിയിൽ.