പത്തിരിപ്പാല: മണ്ണൂർ കൊറ്റുകുളങ്ങര പത്തായപ്പുര വീട്ടിൽ കെ.എസ്. ശങ്കരനാരായണനുണ്ണി എന്ന കെ.എസ്. ഉണ്ണി (86) നഗരിപ്പുറം തേജസിൽ നിര്യാതനായി. മണ്ണൂർ സെൻറർ ബേസിക് ആൻഡ് യു.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. മണ്ണൂർ കയ്മകുന്നത്ത് കാവിൽ 14 വർഷം മാനേജിങ് ട്രസ്റ്റിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വല്ലപ്പുഴ പഞ്ചാരത്ത് വീട്ടിൽ സതീദേവി. മക്കൾ: സതീഷ് (മസ്കത്ത്) രാജശ്രീ (ടി.ആർ.കെ വാണിയംകുളം സ്കൂൾ) രഘു (എൻ.എസ്.എസ് സ്കൂൾ, മാണിക്യമംഗലം). മരുമക്കൾ: സുജിത്ത്, ശാലിനി, കവിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് പാമ്പാടി ഐവർമഠത്തിൽ.