ആലത്തൂർ: മേലാർക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ മുരളി നിവാസിൽ കെ.ആർ. കൃഷ്ണൻകുട്ടി (72) നിര്യാതനായി. നെന്മാറ എൻ.എസ്.എസ് കോളജ് റിട്ട. സൂപ്രണ്ടും ഭാരത് സേവക് സമാജ് പോഷകാഹാര വിതരണ കേന്ദ്രം നടത്തിപ്പുകാരനുമായിരുന്നു. ഭാര്യ: സുനീല. മക്കൾ: മുരളീകൃഷ്ണൻ, മോഹൻകൃഷ്ണൻ, നിത കൃഷ്ണൻ. മരുമക്കൾ: സ്നേഹ, അനിത, പ്രസാദ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.