ഷൊർണൂർ: മുണ്ടായ മുല്ലക്കൽ വീട്ടിൽ മനോജിെൻറ ഭാര്യ ജീജയെ (30) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ച മുണ്ടായയിലെ വീട്ടിലെ കുളിമുറിയിലെ വെൻറിലേറ്ററിെൻറ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതിയെ വീട്ടുകാർ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ട് വയസ്സുള്ള കുട്ടിയുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.