വടക്കഞ്ചേരി: മുടപ്പല്ലൂർ അഴിക്കുളങ്ങര ക്ഷേത്രക്കുളത്തിൽ മധ്യവയസ്കയായ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. നീല പട്ടുസാരിയും ബ്ലൗസുമാണ് വേഷം.തിങ്കളാഴ്ച ഉച്ചയോടെയാണ് മംഗലം ഗോവിന്ദാപുരം സംസ്ഥാനപാതയോരത്തെ കുളത്തിൽ റോഡിനടുത്ത് പായലുകൾക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. വടക്കഞ്ചേരി അഗ്നിരക്ഷാസേന മൃതദേഹം കരക്കുകയറ്റി. പിന്നീട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.