മണ്ണാർക്കാട്: ബൈക്ക് ഇടിച്ച് ചികിത്സയിലിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. കൊറ്റിയോട് സരസ്വതി നിലയത്തിൽ ടി.സി. ഗംഗാധരൻ നായരുടെ മകൻ മണികണ്ഠനാണ് (49) മരിച്ചത്. ശനിയാഴ്ച രാത്രി 9.30ന് വീട്ടിൽനിന്ന് കടയിലേക്ക് വരുമ്പോൾ വിയ്യക്കുർശ്ശിയിലായിരുന്നു അപകടം.
സാരമായി പരിക്കേറ്റ മണികണ്ഠനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച രാത്രി മരിച്ചു. ഭാര്യ: ഇന്ദു. മക്കൾ: വൈഷ്ണവി, വൈഷ്ണവ്, വൈഷ്ണ.