കൊയിലാണ്ടി: മുചുകുന്ന് വഴങ്ങോട്ട് ജാനു അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ മങ്കൂട്ടിൽ ചാത്തുക്കുട്ടി നായർ. മക്കൾ: രാജഗോപാലൻ, സോമശേഖരൻ (മൂടാടി ഗ്രാമപഞ്ചായത്ത് മുൻ മെംബർ), സുരേന്ദ്രൻ (വിജയ ഓട്ടോ കൺസൽട്ടൻസി, കൊയിലാണ്ടി), നന്ദകുമാർ (കെ.എസ്.ഇ.ബി. തിക്കോടി). മരുമക്കൾ: രാധ, ഹൈമാവതി, ജയശ്രീ, പ്രിയ. സഹോദരങ്ങൾ: രാജൻ കിടാവ് (കാവുന്തറ), നാരായണിക്കുട്ടി അമ്മ, പരേതരായ മരക്കാട്ട് ഓമന അമ്മ, കൊയിലോത്ത് നാണു നായർ (റിട്ട. അധ്യാപകൻ), പത്മനാഭൻ നായർ (റിട്ട. വില്ലേജ് ഓഫിസർ). സഞ്ചയനം തിങ്കളാഴ്ച.