കൊല്ലങ്കോട്: പല്ലശ്ശന പഞ്ചായത്ത് അംഗവും ബി.ജെ.പി നേതാവുമായ എം. ലക്ഷ്മണൻ (65) നിര്യാതനായി. ഒറ്റപ്പാലം ലോക്സഭ മണ്ഡലത്തിൽ 1989ൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു. മൂന്നുതവണ നിയമസഭയിലേക്കും ആറുതവണ പഞ്ചായത്തിലേക്കും ഒരുതവണ ജില്ല കൗൺസിലിലേക്കും മത്സരിച്ചിട്ടുണ്ട്. നാലുതവണ പല്ലശ്ശന പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ബി.ജെ.പി ദേശീയസമിതി അംഗം, സംസ്ഥാന സമിതി അംഗം, ജില്ല വൈസ് പ്രസിഡൻറ്, ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ശനി ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല. മക്കൾ: നിർമൽകുമാർ (വൈസ് പ്രസിഡൻറ്, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി), പ്രദീപ്കുമാർ, ലിമ (റെയിൽവേ). മരുമക്കൾ: സുമ, സൗമ്യ, ഗിരീഷ് (ബംഗളൂരു).