കുമരെനല്ലൂർ: എറവക്കാട് എ.ജെ.ബി സ്കൂൾ മുൻ പ്രധാനാധ്യാപകൻ ചെറിയത്ത് വളപ്പിൽ മുഹമ്മദ് കുട്ടി (ഇപ്പുട്ടി മാസ്റ്റർ -87) നിര്യാതനായി. ഭാര്യ: പരേതയായ മറിയകുട്ടി. മക്കൾ: അഹമ്മദ് (അബൂദബി), അലി (മുസ്ലിം ലീഗ് തൃത്താല മണ്ഡലം ജനറൽ സെക്രട്ടറി), മുഹമ്മദ് അലി (ദുബൈ), അബ്ദുൽ കാദർ (ഡയറക്ടർ, കുമരെനല്ലൂർ സർവിസ് സഹകരണ ബാങ്ക്), അബ്ദുൽ ഗഫൂർ (ദുബൈ), അബ്ദുൽ റസാക് (എസ്.എസ്.എം യു.പി സ്കൂൾ വടക്കുമുറി), ആസിയ, ഫാതിമ, റഷീദ. മരുമക്കൾ: പന്തലിങ്ങൽ അലി, യു. മുഹമ്മദ് (തൃത്താല), ഇ.വി. അബ്ബാസ് മണ്ണാരപറമ്പ്, മിഷി ഹമീദ് (അധ്യാപിക, എ.ജെ.ബി സ്കൂൾ എറവക്കാട്), ജസിയ (അധ്യാപിക, എ.ജെ.ബി സ്കൂൾ), ഷമീമ ബീഗം (അധ്യാപിക, എ.ജെ.ബി സ്കൂൾ എറവക്കാട്), ടി.എ. റൈഹാനത്ത് (അധ്യാപിക, വി.വി.എ.യു.പി എ.യു.പി സ്കൂൾ കാരക്കുത്ത് അങ്ങാടി), എം.എൻ. ഫരീഹ (എസ്.എസ്.എം.യു.പി സ്കൂൾ മൂക്കുതല), ജസീന (ദുബൈ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എറവക്കാട് പള്ളി ഖബർസ്ഥാനിൽ.