പൊന്നാനി: ഐ.എൻ.എൽ നേതാവ് പൊന്നാനി തൃക്കാവ് സ്വദേശി എറമസം വീട്ടിൽ അബ്ദുൽ അസീസ് (61) നിര്യാതനായി. ഐ.എൻ.എൽ സംസ്ഥാന കൗൺസിലറും മലപ്പുറം ജില്ല സെക്രട്ടറിയും ഒമാൻ ഐ.എം.സി.സി മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു. ഒമാനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ: എ.പി.എം. നസീറ. മക്കൾ: അഷീർ അസീസ് (യു.എ.ഇ), ഷംന അസീസ്. മരുമക്കൾ: എം.എ. നജീബ്, ഹാജറ അഷീർ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ (ബാവു), അബു, കുഞ്ഞിബീവി, സാറു, സുലൈഖ, ബീക്കുട്ടി. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധി പേർ സന്ദർശിച്ചു.