മമ്പാട്: പേരക്കുട്ടിയുടെ കൈ പിടിച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധിക ബൈക്കിടിച്ച് മരിച്ചു. മമ്പാട് പാലത്തിങ്ങല്ലിലെ പരേതനായ കാമ്പ്രത്ത് സീതിയുടെ ഭാര്യ അമ്പായത്തിങ്ങൽ ഫാത്തിമയാണ് (76) മരിച്ചത്. പാലത്തിങ്ങൽ പെട്രോൾ പമ്പിന് സമീപം ചൊവ്വാഴ്ച രാവിലെ 9.30നാണ് അപകടം. മക്കൾ: മുഹമ്മദ്, അൻസാർ സലാം, ശക്കീല, സമീർ, ഷഫീഖ്, സാജിദ് വാപ്പു, സക്കീർ, സമീൽ, ശരീഫ്. മരുമക്കൾ: കാക്കി മുഹമ്മദ് കരുളായി, ആമിന, സുനില, അസ്മാബി, സബ്ന, സജ്ന, റാഷിദ, ഷഹന.